കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ തടിലോറി ഇടിച്ചു കയറി അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിലാണ് അതെ ദിശയിൽ തന്നെ എത്തിയ തടിലോറി ഇടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ബസിന്റെ പിൻഗ്ലാസുകൾ തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.