Uncategorized
കിഴക്കൻ ജർമനിയില്‍ കാര്‍ ക്രിസ്മസ് ചന്തയിലേക്ക് ഇടിച്ചുകയറ്റി; രണ്ട് മരണം
കിഴക്കൻ ജർമനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. 68 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതിൽ 15 പേരുടെ പരുക്ക് ഗുരുതരമാണ്.
സംഭവം ഭീകരാക്രമാണെന്ന് സംശയിക്കുന്നു. സൗദി സ്വദേശി 50കാരനായ ഡോക്ടറാണ് പിടിയിലായത്. 2016 മുതല്‍ ഇയാള്‍ അഭയാർത്ഥിയായി ജര്‍മനിയിലുണ്ട്.
ആക്രമണത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രാദേശിക സമയം വൈകീട്ട് ഏഴുമണിയോടെ കറുത്ത ബിഎംഡബ്യൂ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.