പാലാ ;പാലാ തൊടുപുഴ റൂട്ടിൽ അന്തിനാട് ഭഗത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്,ഇന്ന് ഉച്ചയോടെ അങ്കമാലിയിൽ നിന്നും പാലാ ഭാഗത്തേക്ക് വരികയിരുന്ന കാറാണ് ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചത്,
സംഭവത്തെത്തുടന്ന് ഉടനടി സ്ഥലത്തെത്തിയ പാലാ ഹൈവേ പോലീസ് ഉദ്യോഗസ്ഥർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെ പ്രവിത്താനത്തെ സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,ഇടിയുടെ ആഘാതത്തിൽ കറിന്റെയും വാനിന്റെയും മുൻഭാഗം പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്,
സംഭവത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട പാലാ പുനലൂർ ഹൈവേയിൽ പോലീസ് ഉദ്യോഗസ്ഥർ ഗതാഗതം പുനഃസ്ഥാപിച്ചു,