കുട്ടിക്കാനം: കോട്ടയം കുമളി ദേശീയപാതയിൽ കുട്ടിക്കാനം കൊടികുത്തിയിൽ തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. അഞ്ച് കിലോമീറ്റർ ഓളം ബ്രേക്ക് നഷ്ടപ്പെട്ടു വന്ന വാഹനം പെരുവന്താനത്തിനും കൊടികുത്തിക്കും ഇടയിലായി സെന്റ് ആന്റണീസ് കോളേജിന്റെ മുൻവശത്ത് മറിയുകയായിരുന്നുഅപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമായതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 22 പേരായിരുന്നു ഉണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.