കോഴിക്കോട്: ചേവായൂരില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേ കണറിലേക്ക് വീണു. കാര്‍ ഡ്രൈവര്‍ രാധാകൃഷ്ണന് പരിക്കേറ്റു.
പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ തകര്‍ത്ത് കിണറിലേക്ക് വീഴുകയായിരുന്നു.
കാര്‍ തലകീഴായി മറിഞ്ഞ് കിണറിനിട്ട നെറ്റില്‍ കുത്തിനിന്നതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. താറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്നിശമന സേന പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.