India
മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ച് മരണം, 42 പേർക്ക് പരിക്ക്
മുംബൈ: മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 42 പേർക്ക് പരിക്കേറ്റു.
മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമായിരുന്നു അപകടം. ഡോംബിലയിലെ കേസർ ഗ്രാമത്തിൽ നിന്നും തീർഥാടകരുമായി പന്തർപുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മുംബൈ – ലോനാവാല റോഡിൽ മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് താഴ്ചയിൽ നിന്ന് ബസ് പുറത്തെടുത്ത ശേഷം ഗതാഗതം പുന:സ്ഥാപിച്ചു. അപകട കാരണം വ്യക്തമല്ല.