Kerala

കാറിലേക്ക് അജ്ഞാത വാഹനം ഇടിച്ചുകയറി ആറ് തീർത്ഥാടകർ മരിച്ചു

Posted on

ജയ്പൂർ: രാജസ്ഥാനിലെ ജയ്‍പൂർ ദേശീയപാതയിൽ തീർത്ഥാടകർ സഞ്ചരിക്കുകയായിരുന്ന കാറിലേക്ക് അജ്ഞാത വാഹനം ഇടിച്ചുകയറി ആറ് പേർ മരിച്ചു. രാജസ്ഥാനിലെ ബുന്തി ജില്ലയിൽ ഞായാറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കാറിൽ ഇടിച്ച ശേഷം രക്ഷപ്പെട്ട വാഹനത്തെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു.

പുലർച്ചെ 4.30ഓടെയാണ് സംഭവം. ഉത്ത‍ർപ്രദേശിലെ ദേവാസ് സ്വദേശികളായ തീർത്ഥാടകരുടെ സംഘം ജയ്‍പൂർ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. സികാർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ ദർശനം നടത്താനായി പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന മാരുതി ഈകോ കാറലേക്ക് ഒര അജ്ഞാത വാഹനം ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി പൊലീസ് അഡീഷണൽ എസ്.പി ഉമ ശർമ പറഞ്ഞു. അപകടമുണ്ടാക്കിയ ശേഷം കടന്നുകള‌ഞ്ഞ വാഹനം കണ്ടെത്താനായി വിവിധ സംഘങ്ങൾ രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version