ബെംഗളൂരു: ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ബെലഗാവിക്ക് സമീപം കിട്ടൂരിൽ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് കര്‍ണാടക മന്ത്രിക്കും സഹോദരനും നിസ്സാര പരിക്ക്.
കര്‍ണാടക വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, സഹോദരനും എം.എല്‍.സി.യുമായ ഛന്നരാജ് ഹത്തിഹോളി എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
തെരുവുനായയെ കണ്ടപ്പോള്‍ വെട്ടിച്ച കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ മുഖത്ത് നിസ്സാര പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഹോദരന് തലയ്ക്കാണ് പരിക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും ചികിത്സയില്‍ തുടരുകയാണ്.