കോട്ടയം: എം.സി. റോഡില്‍ ഇന്ദ്രപ്രസ്ഥാ ബാറിനു സമീപം കാല്‍നട യാത്രികനെ ആംബുലന്‍സ് ഇടിച്ചു തെറിപ്പിച്ചു. കുമാരനല്ലൂർ കൊച്ചുപറന്പിൽ സന്തോഷ് (54)-നാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9.30-നായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ സന്തോഷ് റോഡിലേക്കു തലയിടിച്ചു വീണു. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സ് നിര്‍ത്തിയെങ്കിലും വാഹനത്തിനുള്ളിൽ അതീവഗുരുതരാവസ്ഥയിലുള്ള രോഗിയുള്ളതിനാൽ സന്തോഷിനെ കയറ്റാതെ യാത്ര തുടർന്നു.
അതിനാൽ പരുക്കേറ്റയാളെ സംഭവസ്ഥലത്തുണ്ടായിരുന്ന പിക്കപ്പ് വാനിനു പിന്നില്‍ കിടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും എത്തിച്ചു.