India

ആന്ധ്ര ആർടിസി ബസിന്റെ മുന്നിലും പിന്നിലുമായി ട്രക്കുകൾ ഇടിച്ചു കയറി; 8 മരണം

അമരാവതി: ആന്ധ്ര പ്രദേശിലെ ചിറ്റൂരിൽ ദേശീയ പാതയിൽ ബസ് ട്രക്കുകളുമായി കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. ആന്ധ്ര റോഡ് കോർപറേഷൻ ബസ് രണ്ട് ട്രക്കുകളിലായി ഇടിച്ചാണ് അപകടം. സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റു. ചിറ്റൂർ- ബം​ഗളൂരു ദേശീയ പാതയില്‍ മൊഗിളിഘട്ടിലാണ് അപകടം.

തിരുപ്പതിയിൽ നിന്നു ബം​ഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുന്നിലും പിന്നിലുമായാണ് ട്രക്കുകൾ വന്നിടിച്ചത്. പമനേർ, ബങ്കാരുപാലം, ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നായി പൊലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.

തിരുപ്പതി തിരുമല ക്ഷേത്ര ദർശനം കഴിഞ്ഞ ബം​ഗളൂരുവിലേക്ക് മടങ്ങുന്നവരായിരുന്നു ബസിലെ യാത്രക്കാർ മുഴുവൻ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top