Kerala
മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ട് മരണം

മലപ്പുറം കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം.. ഇന്ന് രാവിലെ 10.45നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തിൽ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. കരിമ്പുഴ ടാമറിന്റ് ഹോട്ടലിനു സമീപത്ത് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോയ സ്വകാര്യ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്ക് തെന്നി മറിയുകയിരുന്നു. നാട്ടുകാർ ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല