ആലപ്പുഴ വളവനാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം. പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.

കെഎസ്ആർടിസി ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മുരുകൻ, ലോറി ഡ്രൈവർ ജബ്ബാർ ക്ലീനർ നൂർ ഹക്ക്, നാല് യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവറുടെ കാലൊടിഞ്ഞു.


