Kerala
തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം
തൃശൂര്‍: തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചേലക്കര വെങ്ങാനല്ലൂര്‍ വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ 22 വയസ്സുള്ള അബൂ താഹിറാണ് മരിച്ചത്. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലായിരുന്നു അപകടം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പരക്കാട് സ്വദേശിയായ അനസിനെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.