India
ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം സുരേഷ് റെയ്നയുടെ മാതൃസഹോദരൻ അപകടത്തിൽ മരിച്ചു
ധരംശാല: ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം സുരേഷ് റെയ്നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. റെയ്നയുടെ മാതൃസഹോദരൻ സൗരഭ് കുമാർ, സുഹൃത്ത് ശുഭം എന്നിവരാണ് മരിച്ചത്. ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.