India
ചരക്ക് വാഹനവും ട്രക്കും കൂട്ടിയിടിച്ച് അപകടം; എട്ട് പേർ മരിച്ചു, 23 പേർക്ക് പരിക്ക്
റായ്പൂര്‍: ഛത്തീസ്ഗഡിൽ ചരക്ക് വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളുൾപ്പടെ എട്ട് പേർ മരിച്ചു. ഭൂരി നിഷാദ് (50), നീര സാഹു (55), ഗീത സാഹു (60), അഗ്നിയ സാഹു (60), ഖുശ്ബു സാഹു (39), മധു സാഹു (5), റികേഷ് നിഷാദ് (6), ട്വിങ്കിൾ നിഷാദ് (6) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിലാണ് സംഭവം.