Kerala
കെഎസ്ആര്‍ടിസിയും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്
തിരുവനന്തപുരം: നാഗര്‍കോവില്‍ മാര്‍ത്താണ്ഡത്ത് കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് അപകടം. ബസുകളിലുണ്ടായിരുന്ന 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവാധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍മാരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
നാഗർകോവിലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ് കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോള്‍ എതിരെ വന്ന തമിഴ്നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.