Kerala

മോദിയുടെ വിരുന്നില്‍ നാവടങ്ങി പോയെങ്കിൽ നമ്മൾ കോംപ്രമൈസ് ചെയ്യുകയാണ്; സജി ചെറിയാന് പിന്നാലെ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത സഭാധ്യക്ഷന്മാർക്കെതിരെ വിമർശനവുമായി മാർത്തോമ്മാ സഭ അമേരിക്കൻ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ്

Posted on

അടൂര്‍: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത സഭാധ്യക്ഷന്മാർക്കെതിരെ വിമർശനവുമായി മാർത്തോമ്മാ സഭ അമേരിക്കൻ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ് രംഗത്ത്. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് മനോഹരമായ പരിപാടിയായിരുന്നു.  എന്നാൽ ഞങ്ങൾ ഹ്യദയം നുറുങ്ങുന്ന വേദനയിലായിരുന്നു . മണിപ്പൂർ പോലെയുള്ള സംഭവങ്ങൾ നിരന്തരമായി നടക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ പറയേണ്ട വിധത്തിൽ ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാൻ കഴിയണം.

ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രസംഗമധ്യേ ഇക്കാര്യങ്ങൾ പറയാമായിരുന്നു. മണിപ്പൂരിലെ ജനങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ നമ്മുടെ നാവടങ്ങി പോയെങ്കിൽ നിശ്ചയമായും നമ്മൾ കോംപ്രമൈസ് ചെയ്യുകയാണ്. അതിൽ നിന്ന് സഭ വിട്ടു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതത്തിന്‍റെ  തിരുത്തൽ ശക്തിയായി ക്രൈസ്തവ സമൂഹം മാറണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന അടൂർ ഭദ്രാസന കൺവെൻഷനിലായിരുന്നു ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസിന്‍റെ  വിമർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version