Kerala
വേദിയിൽ സുരക്ഷാപ്രശ്‌നമുണ്ട് എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് പരിപാടി നിർത്തിവെക്കാൻ സജി ചെറിയാൻ പറയാഞ്ഞത് എന്ത്? അബിൻ വർക്കി
കൊച്ചി: കലൂർ നൃത്തപരിപാടിയിലെ അപകടത്തിൽ മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി രംഗത്ത്.
വേദിയിൽ സുരക്ഷാപ്രശ്‌നമുണ്ട് എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് പരിപാടി നിർത്തിവെക്കാൻ സജി ചെറിയാൻ പറയാത്തതെന്ന ചോദ്യവുമായാണ് അബിൻ വർക്കി രംഗത്തുവന്നിരിക്കിക്കുന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു അബിൻ വർക്കിയുടെ ചോദ്യം. വേദിയിൽ സുരക്ഷാ പ്രശ്നം ഉണ്ടെന്ന് ഗൺമാൻ പറഞ്ഞെന്ന് മന്ത്രി സജി ചെറിയാൻ പറയുന്നത് കേട്ടുവെന്നും ‘എന്നിട്ടും പരിപാടി നിർത്തിവയ്ക്കാൻ പറയാത്ത ആ കരുതൽ ഉണ്ടല്ലോ സാർ’ എന്നുമായിരുന്നു അബിൻബ് വർക്കിയുടെ പ്രതികരണം. വേദിയിൽ ഉണ്ടായിരുന്ന മന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാനം നോക്കിയിരിക്കുകയായിരുന്നോ എന്നും ഉമാ തോമസിനെ ഈ അവസ്ഥയിൽ എത്തിച്ചതിൽ മറുപടി പറയണമെന്നും അബിൻ വർക്കി പറഞ്ഞു.