India

ആംആദ്മി എംഎൽഎയ വെടിയേറ്റ് മരിച്ച നിലയിൽ

Posted on

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി .

ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ ​ഗുർപ്രീത് ​ഗോ​ഗി ബസ്സിയാണ് മരിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രിക്കും ശനിയാഴ്ച പുലർച്ചയ്‌ക്കും ഇടയിലായിരുന്നു സംഭവം.

വെടിയേറ്റ ​ഗുർപ്രീതിനെ ദയാനന്ദ് മെഡിക്കൽ കോളേജ് (DMC) ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡിസിപി ജസ്കരൻ സിം​ഗ് തേജ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version