‘അന്യവര്‍ഗ വിഭാഗങ്ങള്‍’ ചേര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഉണ്ടായതുപോലുള്ള ചാപല്യം എസ്എഫ്‌ഐയെ മുന്‍പും ബാധിച്ചിട്ടുണ്ട്. അപ്പോഴെല്ലാം തിരുത്തല്‍ നിലപാട് ഉണ്ടായി. ഇപ്പോഴത്തെ പ്രവണതകള്‍ നേതൃത്വത്തിന്റെ അറിവോടെ ആകണമെന്നില്ലെന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.എസ്എഫ്‌ഐ സിപിഐഎമ്മിന്റെ പോഷക സംഘടനയല്ല.
പല വിഭാഗക്കാരുണ്ട്. സഖാക്കളായ സംഘടനാ പ്രവര്‍ത്തകരെ തിരുത്താന്‍ മാത്രമെ സിപിഐഎമ്മിന് സാധിക്കുകയുള്ളൂ. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച പ്രശ്‌നത്തില്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത് തിരുത്തല്‍ നടപടിയായിരുന്നു. ഇപ്പോള്‍ എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട പലതും ഒഴിവാക്കേണ്ടിയിരുന്നു. എസ്എഫ്‌ഐ മാത്രം വിചാരിച്ചാല്‍ അത് കഴിയില്ല. കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതാത്ത പലതും ഉണ്ടായി. മര്‍ദ്ദനമേറ്റ എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ആശുപത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു.