പാലക്കാട്: പാര്‍ട്ടി ചിഹ്നം നഷ്ടപ്പെടുമെന്ന വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്. സിപിഐഎമ്മിന്റെ ദേശീയ അംഗീകാരവും, ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നവും ഇല്ലാതാക്കാന്‍ പല ശ്രമങ്ങളും നടക്കുന്നുണ്ട്. ഭരണഘടനയും സര്‍ക്കാരും സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണ്. അതിനായി കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രവര്‍ത്തകര്‍ക്ക് സമാന നിര്‍ദേശം നല്‍കാറുണ്ടെന്ന് എ കെ ബാലന് പറഞ്ഞു. കോഴിക്കോട്ടെ പ്രസംഗം ചിലര്‍ തെറ്റായി ഉപയോഗിച്ചു. അത് സഖാക്കള്‍ക്ക് നല്കിയ മുന്നറിയിപ്പായിരുന്നു. പല വേദികളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എ കെ ബാലന് പ്രതികരിച്ചു.
സഖാക്കള്‍ക്ക് നല്കിയ മുന്നറിയിപ്പ്; ചിഹ്നം നഷ്ടപ്പെടുമെന്ന വിവാദ പ്രസംഗത്തില്‍ എ കെ ബാലന്
By
Posted on