India

മുപ്പത് വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വരനെ തേടി പത്രപരസ്യം!

ബംഗളൂരു: മുപ്പതുവര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച് പത്രത്തില്‍ അസാധരണമായ പരസ്യം ചെയ്ത് മാതാപിതാക്കള്‍!. ദക്ഷിണ കര്‍ണാടകയിലെ പുത്തുരിലാണ് സംഭവം. കുലേ മദിമേ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കള്‍ തമ്മില്‍ നടത്തുന്ന വിവാഹമാണിത്.

തങ്ങളുടെ മുപ്പത് വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് ‘കുലേ മദിമേ’ (Kule Madime) അഥവാ ‘പ്രേത മധുവെ’ (Pretha Maduve) എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താന്‍ അനുയോജ്യനായ വരനെ തേടി പ്രാദേശിക പത്രത്തില്‍ അസാധാരണമായ പരസ്യം നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പത്രത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top