India

പഠനം കഴിഞ്ഞാൽ ഇനി തിരിച്ച് നാട്ടിലേക്ക് മടങ്ങണം,പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി യു കെ

ഉപരിപഠനത്തിനായി യുകെയിലേക്ക് പോകാൻ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തി പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റില്‍ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന വാർത്ത. യുകെ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി (എംഎസി) പോസ്റ്റ് സ്റ്റഡി വർക്ക് (പിഎസ്ഡബ്ല്യു) വിസ റദ്ദാക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെക്കുമെന്ന തരത്തിലാണ് അഭ്യൂഹം.

അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുകെയിൽ പഠിനത്തിന് എത്തുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് തന്നെ രണ്ട് വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസയായിരുന്നു. എംഎസി എന്നത് പോസ്റ്റ് സ്റ്റഡി വർക്ക് വിസകൾ അവലോകനം ചെയ്യുന്ന ജോലിയുമായി നിയോഗിക്കപ്പെട്ട മൈഗ്രേഷൻ ഉപദേശക സമിതിയാണ്. ഈ വിസ റദ്ദാക്കിയാൽ, ഇന്ത്യയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കിയതിന് ശേഷവും യുകെയിൽ തുടരാന്‍ സാധിക്കില്ല.പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ് ഇല്ലെങ്കില്‍ വിദ്യാർത്ഥികള്‍ പഠനം പൂർത്തിയാക്കിയ ഉടന്‍ തന്നെ രാജ്യം വിടേണ്ടി വരും. ഇത്തരമൊരു നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും എന്നതില്‍ സംശയമില്ല. റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 14 ആണ്. ഈ വർഷം മാർച്ച് 11 നായിരുന്നു ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി കമ്മിറ്റിയെ നിയോഗിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top