45 ഓളം കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു . സെൻറ് ആഡ്രൂസ്സ് കനാൽ പുറംപോക്കിൽ താമസിക്കുന്ന സ്റ്റാലിന്റെ വീട് കത്തിച്ചതിനാണ് കഴക്കൂട്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.വധശ്രമം, കൂലിത്തല്ല്, ബോംബേറ് തുടങ്ങി 45 ഓളം കേസ്സിലെ പ്രതിയാണ് പഞ്ചായത്ത് ഉണ്ണി എന്ന് വിളിക്കുന്ന രതീഷ് .
പാർവ്വതി പുത്തനാർ നീന്തി കാടണാണ് പ്രതി സ്റ്റാലിന്റെ വീട് കത്തിച്ചത്. നേരത്തെ സ്റ്റാലിന്റെ വീട് ആക്രമിക്കുകയും ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തി വച്ച് കൊല്ലുമെന്ന് ഭീക്ഷണി പെടുത്തുകയും ചെയ്തു. തുടർന്ന് സ്റ്റാലിൻ പോലീസിൽ പരാതി നൽകി. അതിന്റെ പ്രതികാരമായാണ് വീട് രതീഷ് കത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.