തൃശൂർ: കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേ കോട്ടോൽ തെക്കത്തുവളപ്പിൽ മണികണ്ഠന്റെയും ജയപ്രഭയുടെയും മകൻ അഭിഷിക്താണ് (22) മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.
പെരുമ്പിലാവ് ഭാഗത്തു നിന്നും വന്നിരുന്ന ബസ് എതിർദിശയിൽ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ അഭിഷിക്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.