India

വിവാദ വിദ്വേഷ കാര്‍ട്ടൂണ്‍ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ആരോപിക്കുന്ന വിവാദ വിദ്വേഷ കാര്‍ട്ടൂണ്‍ വീഡിയോ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടേക്കും. കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന് ചിത്രീകരിക്കുന്ന വീഡിയോ നിര്‍മിച്ചത് കര്‍ണാടക ബിജെപി ഐടി സെല്ലാണ്. തുടര്‍ന്ന് ബിജെപിയുടെ കര്‍ണാടക ഔദ്യോഗിക ‘എക്‌സ്’ അക്കൗണ്ടിലൂടെ കാര്‍ട്ടൂണ്‍ പങ്കുവെച്ചിരുന്നു. വീഡിയോ സാമൂഹ്യ മാധ്യമമായ എക്‌സില്‍ നിന്ന് നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടും.

എന്നാല്‍, ബിജെപിക്ക് എതിരെ മറ്റ് നടപടി ഉണ്ടാകുമോ എന്ന് വ്യക്തമല്ല. അതിനിടെ കര്‍ണാടക ബിജെപിയുടെ ‘എക്‌സ്’ അക്കൗണ്ടില്‍ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവച്ചതില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതും പ്രചാരണ വിഷയമായിട്ടുണ്ട്. കര്‍ണാടക പൊലീസാണ് നദ്ദക്കും സംസ്ഥാനാധ്യക്ഷന്‍ വിജയേന്ദ്രയ്ക്കും ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top