കാസര്‍കോട്: എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എസ് ഐ മരിച്ച വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയും കോളിച്ചാല്‍ സ്വദേശിയുമായ കെ വിജയന്‍ (49) കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആദ്യം മംഗളൂരുവിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും വിജയനെ പ്രവേശിപ്പിക്കുകയായിരുന്നു.
‘യൂത്ത് കോണ്‍ഗ്രസുകാരനെതിരെ കേസെടുക്കാനുള്ള സമ്മര്‍ദ്ദം താങ്ങാനായില്ല’;എലിവിഷം കഴിച്ച എസ്ഐ മരിച്ചു
By
Posted on