വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്ന ബന്ധുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേര് മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്.
കുളിക്കാനിറങ്ങിയ സജീന വെള്ളക്കെട്ടില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സബീറും ഭാര്യയും കൂടി മുങ്ങിത്താഴ്ന്നത്.വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു.കണ്ണനല്ലൂര്‍ മുട്ടയ്ക്കാവിലാണ് സംഭവം . ഒരാഴ്ച മുമ്പാണ് സബീറും കുടുംബവും ഇവിടെ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്.