Kottayam

നിർമ്മിക്കും ;പൊളിക്കും;കമ്മീഷൻ പറ്റാൻ ഉദ്യോഗസ്തരുടെ കള്ളക്കളികൾ കാണണമെങ്കിൽ പാലാ മിനി സിവിൽ സ്റ്റേഷനിലേക്ക് പോരെ

പാലാ:വികസന  പ്രവർത്തനങ്ങൾക്കു പണമില്ലാതെ സർക്കാർ വിഷമിക്കുമ്പോൾ;പാലായിലെ കുറെ ഉദ്യോഗസ്ഥ പ്രഭുക്കൾ ഉള്ള വികസനം കൂടി പൊളിച്ചു കളയാനുള്ള നീക്കത്തിലാണ്.5 ലക്ഷം രൂപാ മുടക്കി നഗരസഭാ നിർമ്മിച്ച ശുചി മുറികൾ ഇപ്പോൾ പൊളിച്ചു മാറ്റാനാണ് കുറെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.കഴിഞ്ഞ വികസന സമിതി യോഗത്തിൽ തഹസീൽദാർ  ജോസുകുട്ടി ഇത് സംബന്ധിച്ചു അറിയിപ്പ് നൽകിയിരുന്നു.പൊളിച്ച ശേഷം അവിടെ ആർ ഡി ഒ കോംപ്ലക്സ് നിർമ്മിക്കുമെന്നാണ് അറിവ്.എന്നാൽ ഇത് കമ്മീഷൻ പറ്റുവാനുള്ള ഉദ്യോഗസ്ഥ തന്ത്രമാണെന്നു ആക്ഷേപം ശക്തമായിട്ടുണ്ട്.

സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ എത്തൂന്ന നൂറ്  കണക്കിനു ജനങ്ങളുടെ നിരന്തര ആവശൃ പ്രകാരം സിവില്‍ സ്റ്റേഷന്‍റെ പിന്‍ ഭാഗത്ത്  നഗരസഭാ അഞ്ചു ലക്ഷം മുടക്കി നിര്‍മ്മിച്ചിട്ടുള്ള ശുചിമുറികള്‍ അഞ്ച്  എണ്ണം 2019 ല്‍ ഉദ്‌ഘാടനവും  നടത്തിയതിനു ശേഷം 2024 ഈ സമയം വരെ ജനങ്ങള്‍ക്കു തൂറന്നു കൊടുക്കുവാന്‍ കഴിയാതെ പൊളിച്ചു നീക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്  ജനദ്രോഹകരമാണ് എന്ന് പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കൽ പറഞ്ഞു.

അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശുചിമുറികളിലേയ്ക്കു ആവശൃമായ് വൈദ്യുതിയും  ,വെള്ളവും എത്തിക്കുവാന്‍ ശ്രമിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ്  ചെയ്യുന്നത്  .ജനങ്ങളുടെ മേല്‍ ഭീമമായ് നികുതികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം വാങ്ങുന്ന പണം ഉപയോഗിച്ചാണ്  ഈ ശുചിമുറികള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന്  ബന്ധപ്പെട്ട അധികാരികള്‍ ഓര്‍ക്കണം .

വികസനന്നുെ പേരില്‍ ഓരോരോ പദ്ധതികള്‍ കൊണ്ടു വരികയും കോടികള്‍ ഇതിനായി ചെലവഴിച്ചതിനു ശേഷം അഞ്ചും ,പത്തൂം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ജനങ്ങള്‍ക്കു ഉപകാരമാതെ നശിപ്പിക്കുന്ന നിലപാടുകൾ  ബന്ധപ്പെട്ട അധികാരികള്‍ തീരുണമെന്നു പൗരാവകാശ സമിതി പ്രസിഡണ്ടു ജോയി കളരിക്കല്‍ ആവശൃപ്പെട്ടു .ഈ ശുചിമുറി കാട് കയറി നശിക്കുന്നതിൽ പ്രതിഷേധിച്ച് 2022 ൽ ജോയി കളരിക്കൽ കാടുവെട്ടിത്തെളിക്കൽ സമരം നടത്തിയിരുന്നു.

എന്നാൽ അക്കാലത്ത് തന്നെ ചില ഉദ്യോഗസ്ഥർ രാവിലെ വന്ന് ശുചി മുറിയിലെ അഞ്ച് ടാപ്പുകളും തുറന്നിട്ട് വെള്ളം തുറന്നു വിടുന്നത് കണ്ട നാട്ടുകാരുമുണ്ട്.മിനി സിവിൽ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരാണ് ഈ ശുചി മുറി പൊളിക്കുന്നതിന് മുൻ കൈ എടുക്കുന്നതെന്നു അറിവായിട്ടുണ്ട്.പുതിയ ആർ ഡി ഒ കോംപ്ലക്സ്  വന്നാൽ അതിന്റെ പേരിലും കമ്മീഷൻ കൈപ്പറ്റാമെന്നും ഇക്കൂട്ടർ കരുതുന്നു.ഡി വൈ എഫ് ഐ;എ ഐ വൈ എഫ് ;യുവമോർച്ച;യൂത്ത്‌കോൺഗ്രസ്  തുടങ്ങിയ യുവജന സംഘടനകളും ;പാലായിലെ മൂന്ന് വികസന നായകന്മാരും ഇക്കാര്യത്തിൽ അജ്ഞത നടിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധത ഇല്ലാത്തതുകൊണ്ടാണെന്നും ജോയി കളരിക്കൽ കുറ്റപ്പെടുത്തി.

ചിത്രം :ജോയി കളരിക്കൽ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top