ന്യൂയോർക്ക്: ജൂതമത വിശ്വാസികൾക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യു എസ് ജനപ്രതിനിധി സഭ പാസാക്കി. ബുധനാഴ്ചയാണ് 91 വോട്ടുകൾക്കെതിരെ 320 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിൽ പാസായത്. അമേരിക്കൻ സർവ്വകലാശാലകളിൽ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളും പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളും സജീവമാകുന്നതിനിടെയാണ് നിയമം പാസാക്കുന്നതെന്നാണ് ശ്രദ്ധേയമായ വിഷയം. ബിൽ സെനറ്റിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ബില്ലിന് സെനറ്റിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ യഹൂദ വിരുദ്ധതയെ 1964 ലെ പൗരാവകാശ നിയമത്തിന്റെ കീഴിൽ ഇന്റർനാഷണൽ ഹോളോകോസ്റ്റ് റിമെംബ്രൻസ് അലയൻസ് എന്ന രീതിയിലാണ് കണക്കാക്കുക.
ജൂതർക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമത്തിന് യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം
By
Posted on