Kerala

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: ഏകദേശം 4 മീറ്റര്‍ നീളം 1 മീറ്റര്‍ വീതി 2 മീറ്റര്‍ പൊക്കം മാത്രമായതിനാല്‍ പാര്‍ക്കിംഗിന് കുറവ് സ്ഥലം മതിയെങ്കിലും മറ്റുവാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി യാത്രക്കാരുടെ ശരീരഘടന, ഇരിപ്പ് ഒക്കെ ഒരു ഇരുചക്രവാഹനം റോഡില്‍ കൈയ്യടക്കുന്ന സ്ഥലം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്.

വേഗതയ്ക്ക് ആനുപാതികമായി വാഹനത്തിന് ചുറ്റിലും ഒരു Buffer Zone അഥവാ ശൂന്യസ്ഥലം ഒഴിച്ചിടുന്ന ഡിഫന്‍സീവ് ഡ്രൈവിംഗ് ശീലമാണ് Space Cushion. മിക്ക ഇരുചക്രവാഹനാപകടങ്ങള്‍ക്കും കാരണം വശങ്ങളിലെ ചെറിയ ഉരസലില്‍ നിയന്ത്രണം നഷ്ടപ്പെടുന്നതാണ്. അതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ശരിയായ സ്ഥാനത്ത് സ്‌പെയ്‌സ് കുഷന്‍ ഉറപ്പാക്കി ഓടിക്കാന്‍ ശീലിക്കേണ്ടത് അനിവാര്യമാണെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top