കൊച്ചി: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ‘വര്‍ഗീയ ടീച്ചറമ്മ’യാണെന്ന പരിഹാസത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ. രാഷ്ട്രീയം പറഞ്ഞ് വടകരയില്‍ ജയിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഷാഫി പറമ്പില്‍ കെകെ ശൈലജയെ ചെളിവാരിയെറിയാന്‍ ഇറക്കിയതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിമര്‍ശിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അച്ചടിച്ച് പ്രസിഡന്റായ രാഹുലിന്റെ സര്‍ട്ടിഫിക്കറ്റ് കെകെ ശൈലജയ്ക്ക് വേണ്ടെന്നും സനോജ് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയാണ് രാഹുലിന് സനോജ് മറുപടി നല്‍കിയത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അച്ചടിച്ച് പ്രസിഡന്‍റായവന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: വി കെ സനോജ്
By
Posted on