ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളിയായ മത്സ്യ കച്ചവടക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവ്അറസ്റ്റിൽ. ഹരിപ്പാട് സ്വദേശിയായ യദു കൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത് . ബംഗാൾ സ്വദേശിയായ ഓംപ്രകാശ് (42) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്.ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം പണം കയ്യില്‍ തരാനും യദു കൃഷ്ണൻ ഓംപ്രകാശിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് ഓംപ്രകാശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നു.