India

ഡൽഹി സർക്കാരിന് താൽപ്പര്യം അധികാരത്തിൽ മാത്രം, കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ഡൽഹി : അഴിമതിക്കേസിൽ അഴിക്കുള്ളിലായിട്ടും രാജിവയ്ക്കാതെ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദേശീയ താൽപ്പര്യങ്ങൾക്ക് മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യങ്ങളെന്ന് കോടതി പറഞ്ഞു. അതുകൊണ്ടാണ് അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാൻ കെജ്‌രിവാൾ തയാറാകാത്തത്.

ആം ആദ്മി സർക്കാരിന് അധികാരത്തിൽ മാത്രമാണ് താൽപര്യമെന്നും കോടതി വിമർശിച്ചു.ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമല്ലെന്ന വിഷയത്തിലായിരുന്നു കോടതിയുടെ വിമർശനം. “നിങ്ങൾക്ക് അധികാരത്തിൽ മാത്രമാണ് താല്പര്യം, ഇനിയും നിങ്ങൾക്ക് എത്രത്തോളം അധികാരമാണ് വേണ്ടതെന്ന് അറിയില്ല.” ഹൈക്കോടതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top