തൃശൂര്‍: സഹോദരനുവേണ്ടി പ്രാര്‍ത്ഥിക്കില്ലെന്ന പത്മജ വേണുഗോപാലിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി കെ മുരളീധരന്‍. പത്മജയുടെ പ്രാര്‍ത്ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാന്‍ കഴിയുമെന്നും മുരളീധരന്‍ തിരിച്ചടിച്ചു. പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ത്ഥിക്കട്ടെ.
തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണ്ട. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ തന്റെ വിശ്വാസം. ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് താന്‍. അതിന്റെ ഗുണം സാധാരണയായി ഉണ്ടാകാറുണ്ട്. അത് ഇത്തവണയും ഉണ്ടാകും. തന്റെ മാത്രം മിടുക്കല്ല അത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കൂടി ഗുണമാണ്. ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അതുതന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഒരു അപശബ്ദവുമില്ലാതെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നെന്നും മുരളീധരന്‍ പറഞ്ഞു.