പാലാ എം എൽ എ മാണി സി കാപ്പൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാനാട്ടുപാറ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ 119 ആം നമ്പർ ബൂത്തിലായിരുന്നു മാണി സി കാപ്പന്റെ വോട്ട്.
കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. പാലായിൽ 25000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ ആലീസ്, മകൾ ദീപ എന്നിവരും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു.