പാലായിലെ വള്ളിച്ചിറ ചെറുകര 99 ആം നമ്പർ ബൂത്തിൽ വോട്ടിംഗ് മിഷ്യൻ തകരാറിലായതിനാൽ 28 മിനിറ്റ്ഴി പോളിംഗ് വൈകി .മറ്റൊരു മിഷ്യൻ കൊണ്ട് വന്നു പോളിംഗ് പുനഃസ്ഥാപിച്ചു.ക്യൂവിൽ അപ്പോൾ 50 ഓളം വോട്ടർമാർ ഉണ്ടായിരുന്നു .കേരളാ കോൺഗ്രസ് (എം)പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ പൊതു പ്രവർത്തകരെത്തി സംഭവം വിലയിരുത്തി.കലക്ടറേയും ബന്ധപ്പെട്ട അധികാരികളെയും വിവരം അറിയിച്ചു .
കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്പർ 1 ൽ വോട്ടിങ് മെഷീനിൽ തകരാർ . മോക്പോൾ സമയത്താണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. രാവിലെ 5.30നാണ് മോക്ക് പോളിങ് ആരംഭിച്ചത് . കൂടാതെ പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി. പത്തനംതിട്ട നഗരസഭ 215-ാം നമ്പര്‍ ബൂത്തിലും വോട്ടിങ് മെഷീനില്‍ തകരാറുണ്ടായതായി അധികൃതർ അറിയിച്ചു . ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്.
പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി.തൃക്കാക്കര ഓലിമുകൾ പിഡബ്ള്യൂഡി പോളിങ് സ്റ്റേഷനിലെ 122-ാം ബൂത്തിൽ വിവിപാറ്റിന് തകരാറുണ്ടായി. വടകര മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി . ഇതേതുടര്‍ന്ന് മെഷീൻ മാറ്റാൻ നടപടി തുടങ്ങി.