Kerala

ആചാരങ്ങളും പാരമ്പര്യങ്ങളും മുറകെ പിടിക്കുന്ന തിരുനാൾ: അരുവിത്തുറ തിരുനാൾ

 

കോട്ടയം :അരുവിത്തുറ:  തിരുനാളുകൾ എല്ലാം ആചാരങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെങ്കിലും അരുവിത്തുറ തിരുനാൾ എന്നും വേറിട്ട് നിൽക്കുന്നതായി നമ്മുക്ക് കാണാൻ സാധിക്കും.

നമ്മുടെ നാട്ടിലെ തിരുനാളുകളുടെ സമാപന തിരുനാളുകളായിട്ടാണ് അരുവിത്തുറ തിരുനാൾ അറിയപ്പെടുന്നത്. വേനൽ കാലം അവസാനിക്കുന്നതിനു മുൻപ് ഉള്ള മേടത്തിൽ മഴയുടെ സമയത്താണ് അരുവിത്തുറ തിരുനാൾ (ഏപ്രിൽ 23, 24, 25 മേടം 10, 11, 12 ). ലോകമ്പൊടുമുള്ള ക്രിസ്താനികൾ വല്യച്ചൻ്റ ദിനമായി ആചരിക്കുന്ന ഏപ്രിൽ 24 ഉം എല്ലാ ശുഭകാര്യങ്ങളും നടത്താൻ മലയാളികൾ കണക്കാക്കുന്ന ദിവസമായ മേടം പത്തും  അരുവിത്തുറ തിരുനാളിൽ ഒന്നിക്കുന്നത് ഒരു യാദൃച്ഛികമായി മാറുന്നു. പെരുന്നാളിൻ്റെ ഏറ്റവും ആകർഷകമായ പ്രദക്ഷിണവും ആചാരങ്ങൾ മുറകെ പിടിച്ചുള്ളതാണ്.

ഏറ്റവും മുന്നിലായി മരക്കുരിശും, അതിനു പിന്നിലായി പൊൻ വെള്ളിക്കുരിശുകളും ആലവട്ടവും വെഞ്ചാമരവും കോൽവിളക്കും അതുപോലെ തന്നെ തിരുസ്വരൂപങ്ങളിൽ ഏറ്റവും മുന്നിലായി ഉണ്ണിശോയുടെയും ഏറ്റവും  അവസാനമായി വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരുപവും സംവഹിക്കുന്നത് നമ്മുക്ക് കാണാൻ സാധിക്കും. സ്വർണ്ണവും വെള്ളിയും ഏലക്കായും കുരുമുളകും നേർച്ച രൂപങ്ങങ്ങളായ ആൾരൂപം, പാമ്പ്, പുറ്റ്, കാൽ, കൈയ്യ് തുടങ്ങിയവ വല്യച്ചന് നേർച്ചയായി നൽകുന്നതും ഒരു ആചാരമാണ്. കോഴി നേർച്ചയും പ്രസിദ്ധമാണ്. അതുപോലെ തന്നെ ഇടവകക്കാരുടെ തിരുനാൾ ദിനത്തിൽ ഗജവീരമാർ വന്ന് വല്യച്ചനെ വണങ്ങി നേർച്ച സമർപ്പിക്കുന്നതും മനോഹര കാഴ്ചയാണ്.

വല്യച്ചൻ്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കുന്നതിനു മുൻപ് ബഹു. വൈദികരുടെ നേതൃത്വത്തിൽ റാഫേൽ മാലാഖയെ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം മോണ്ടളത്തിൽ എത്തുന്നതും ആചാരമാണ്. അരുവിത്തുറ പള്ളിയിലെ ബഹു . വികാരിയച്ചനും മറ്റ് ശ്രേഷ്ട വൈദികരും മാത്രമാണ് വല്യച്ചൻ്റെ തിരുസ്വരൂപം  അൾത്താരയിൽ നിന്ന് മോണ്ടളത്തിലുള്ള രൂപകൂട്ടിൽ പ്രതിഷ്ഠിക്കുന്നതും തിരിച്ച് അൾത്താരയിൽ പുനപ്രതിഷ്ഠിക്കുന്നതും. വിരുദ്ധൻ്റെ തിരുസ്വരൂപത്തിൽ സ്പർശിക്കുവാനുള്ള അവകാശവും ബഹുമാനപ്പെട്ട വൈദികർക്ക് മാത്രമെ ഉള്ളൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top