Kerala

വിവാദങ്ങള്‍ നടക്കുമ്പോഴാണ് ഭൂരിപക്ഷം കൂടുക; സമസ്ത-മുസ്ലിം ലീഗ് വിവാദത്തില്‍ മുഈനലി തങ്ങള്‍

മലപ്പുറം: സമസ്ത – മുസ്ലിം ലീഗ് വിവാദം ലീഗിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍. വിവാദങ്ങള്‍ ഉള്ളതുകൊണ്ടാണ് എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. തര്‍ക്കം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗും സമസ്തയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. അകല്‍ച്ച തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമസ്ത ലീഗ് തര്‍ക്കങ്ങളില്‍ മുഈനലി തങ്ങള്‍ ലീഗ് നേതാക്കളെ വിമര്‍ശിക്കുകയും സമസ്തക്ക് ഒപ്പം നില്‍ക്കുകയും ചെയ്തിരുന്നു.

‘മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വിജയിക്കും. വിവാദങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഭൂരിപക്ഷം കൂടുക. എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കും. ദോഷകരമായി ബാധിക്കില്ല. സാമൂഹ മാധ്യമങ്ങളിലെ ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ല’,  മുഈനലി തങ്ങളുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top