കോട്ടയം :ഗുരുതരമായ സഹകരണ ബാങ്ക് പ്രതിസന്ധിയിൽ അധികാരികളുടെ കെടു കാര്യസ്ഥതയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നി സംഗതയിലും അനാ സ്ഥയിലും പ്രതിഷേധിച്ചു കൊണ്ട് പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ ആസന്നമായ ലോകസഭ ഇലക്ഷൻ ബഹിഷ്കരിക്കുവാൻ ആലോചനയിൽ.
ജില്ലയിലെ സമാന സ്വഭാവം ഉള്ള മറ്റു സഹകരണ ബാങ്കുകളിലെ നിക്ഷേപകരും ബന്ധുക്കളും സുഹൃത്തുക്കളും ഈ തീരുമാനത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അവരുടെ പ്രതിഷേധം രേഖപ്പെടുത്തുവാനും ആലോചിക്കുന്നതായി സൂചനയുണ്ട്.