Kerala

ഗുജറാത്തിലെ സൂറത്തിൽ നിന്നും ബിജെപി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചു;മറ്റു സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രികകൾ പിൻവലിച്ചതിനെ തുടർന്നാണ് ബിജെപി ക്കു ആദ്യ ലോക്‌സഭാ എം പി യെ ലഭിച്ചത്

 

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചു. മറ്റെല്ലാ സ്ഥാനാർത്ഥികളും മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് സൂറത്ത് ജില്ലാ കളക്ടർ ആണ് മുകേഷ് ദലാൽ വിജയിച്ചതായി പ്രഖ്യാപിച്ചത്.

ലോഗ് പാർട്ടിയുടെ സൊഹൈൽ ഷെയ്ഖ്, ഗ്ലോബൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ജയേഷ് മേവാഡ, സ്വതന്ത്രരായ ഭരത് പ്രജാപതി, അജിത്‌സിംഗ് ഉമത്ത്, രമേഷ് ബരായ, കിഷോർ ദയാനി, ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) പ്യാരേലാൽ ഭാരതി എന്നിവരാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top