Kerala

സിഎഎ കേസുകൾ പിൻവലിച്ചില്ലെന്ന വിമർശനം; കണക്കുകളുമായി കെടി ജലീൽ

തിരുവനന്തപുരം: സിഎഎ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ തയ്യാറായില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെടി ജലീൽ എംഎൽഎ. കേസുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളുമായാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൗരത്വ ഭേ​ദ​ഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ റജിസ്റ്റർ ചെയ്ത കേസുകൾ 835 ആണ്. സർക്കാർ പുറപ്പെടുവിച്ച പൊതു ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടി അവസാനിപ്പിച്ച കേസുകളുടെ എണ്ണം 260 ആണെന്നും കെടി ജലീൽ പറയുന്നു.

283 കേസുകൾ കോടതി തീർപ്പാക്കിയെന്നും നിരാക്ഷേപ പത്രത്തിൻ്റ അടിസ്ഥാനത്തിൽ പിൻവലിച്ച കേസുകളുടെ എണ്ണം 86 ആണെന്നും 205 കേസുകൾ കോടതിയുടെ പരിഗണനയിലുണ്ടെന്നും ജലീൽ പറഞ്ഞു. ഒരു കേസ് അന്വേഷണ ഘട്ടത്തിലാണ്. 543 കേസുകൾ പിൻവലിച്ചെന്നും നിരാക്ഷേപപത്രം നൽകിക്കഴിഞ്ഞ കേസുകൾ 204 ആണെന്നും കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതാണ് സത്യമെന്നും ചിലർ നടത്തുന്ന ദുഷ്പ്രചരണം ഇലക്ഷൻസ്റ്റണ്ട് മാത്രമാണെന്നും ജലീൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top