Kerala

തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച: കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച വരുത്തിയ കമ്മീഷണർ അങ്കിത് അശോകിനെ മാറ്റിക്കൊണ്ടുള്ള സ‍ർക്കാർ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. അങ്കിതിന് പകരം നിയമനം നൽകാനുള്ളവരുടെ പട്ടിക സർക്കാർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതിൽ ഒരാളെ കമ്മീഷൻ നിശ്ചയിച്ചാൽ ഉത്തരവ് ഇന്നിറങ്ങും.

അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇരുവരെയും മാറ്റാൻ നിർദ്ദേശം നൽകിയത്. തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളെല്ലാം പൊലീസ് നിയന്ത്രണത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ഇതുൾപ്പെടെ പരിശോധിക്കാൻ ഡിജിപിക്ക് സർക്കാർ നി‍ർദേശം നൽകിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top