ഇടനാട് പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഉത്സവം 22, 23 തീയതികളിൽ ആഘോഷിക്കുമെന്ന് സെക്രട്ടറി പി.ജി. അനിൽപ്രസാദ് അറിയിച്ചു.തന്ത്രി വടക്കുംപുറം ശശിധരൻ തന്ത്രികൾ, മേൽശാന്തി മുകേഷ് ശാന്തി എന്നിവർ നേതൃത്വം നൽകും.
22 ന് വൈകിട്ട് 7 ന് ദീപാരാധന, പൂമൂടൽ വഴിപാട്. 23 ന് രാവിലെ 5 ന് മഹാഗണപതിഹോമം, 8 ന് കലശപൂജ, 10 ന് കലശാഭിഷേകം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 7.20 ന് താലം വരവേല് 7.30 ന് ദീപാരാധന, പൂമൂടൽ, ഗുരുതി, 8.30 ന് അത്താഴപൂജ എന്നിവയാണ് പ്രധാന പരിപാടികൾ.