കോഴിക്കോട് : മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ല കലക്ടറുമായ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകി. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി ” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്.
വഖഫ് ഭൂമിയിൽ ‘ഈദ് വിത്ത് ഷാഫി’എന്ന പരിപാടിയിൽ പങ്കെടുത്തു; ഷാഫിക്ക് മാതൃക പെരുമാറ്റച്ചട്ട ലംഘനനോട്ടീസ്
By
Posted on