പാലാ:വല്യമ്മച്ചി എനിക്കൊരു ഫുള്ള് മേടിച്ചു തന്നാൽ;വല്യമ്മച്ചിയുടെ മുടങ്ങി കിടക്കുന്ന പെൻഷൻ നാളെ കിട്ടും.അതെങ്ങനെയാ നിനക്ക് ഫുള്ള് മേടിച്ചു തന്നാൽ എനിക്ക് പെൻഷൻ കിട്ടുന്നത്.അതോ കല്ലിനു സർക്കാർ വില കൂട്ടിയത് ക്ഷേമ പെൻഷൻ കൊടുക്കനാന്നാ ധന മന്ത്രി പറഞ്ഞിട്ടുള്ളത് …ചിരിയിലൂടെ ജനങ്ങളെ ചിന്തിപ്പിച്ചു കൊണ്ട് മാണി സി കാപ്പൻ എം എൽ എ യുടെ പാർട്ടിയായ കെ ഡി പി യുടെ ജയഭേരി കലാജാഥ പാലായിലെ പര്യടനം ആരംഭിച്ചു.ഓട്ടോ റിക്ഷയുടെ മാഹാത്മ്യം വിളിച്ചോതി കൊണ്ടുള്ള ജൂനിയർ കലാഭവൻ മാണിയും കൂടെയുണ്ട് .
യു.ഡി.ഫ് . കോട്ടയം പാർലമെന്ററി സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥമായി സിനിമാ താരങ്ങളുടെ അപരന്മാർ വോട്ടു പിടിക്കാൻ ഇറങ്ങിയത് നാട്ടുകാർക്കും കൗതുകമായി . കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ കലാജാഥയാണ് ജയഭേരി എന്ന തലക്കെട്ടിൽ പാലാ നിയോജക മണ്ഡലത്തിലെ മലയോര മേഖലയിൽ വാഹനത്തിൽ പ്രചരണം നടത്തിയത്. മാണി സി കാപ്പൻ എം.എൽ.എ. നേതൃത്വം നല്കുന്ന സംഘത്തിൽ മൺ മറഞ്ഞ അനശ്വരനടനായ ജയനും , നാടൻ പാട്ടിന്റെ രാജാവായ കലാഭവൻ മണിയും വേദിയിലെത്തി.
ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകുവാൻ ജയഭേരിയിലെ കലാകാരന്മാരുടെ ചെറിയ സ്കിറ്റും ഉണ്ടായിരുന്നു.ഇന്ന് രാവിലെ 7.30 ന് തലനാടു പഞ്ചായത്തിലെ മേലടുക്കത്ത് തുടക്കമിട്ട പരിപാടി ഡി.സി.സി.വൈസ് പ്രസിഡന്റ് ജോയ് സ്കറിയ ഉദ്ഘാടനം ചെയ്തു. മാണി.സി. കാപ്പൻ എം.എൽ.എ ,,ഡി.സി.സി. സെക്രട്ടറി ആർ.പ്രേംജി , യുഡിഎഫ് നേതാക്കളായ ജയിംസ് പെരിയൻ പുറം, താഹ തലനാട് , ഈരാറ്റുപേട്ട ബ്ലാക്ക് വൈസ് പ്രസിഡന് കുര്യൻ നെല്ലുവേലി.തലനാട് ഗ്രാമ പഞ്ചായത്തംഗങ്ങളായ രോഹിണി ഭായ് ഉണ്ണികൃഷ്ണൻ , ബിന്ദു, ദിലീപ്.അപ്പച്ചൻ എന്നിവർ സംസാരിച്ചു.
തുടർന്ന് മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ കലാജാഥ പര്യടനം നടത്തി. രാത്രി 8.30 യോടെ കൊല്ലപ്പള്ളിയിൽ കലാ ജാഥ സമാപിക്കും . വിവിധ യോഗങ്ങളിൽ, യു ഡി.എഫ് നേതാക്കളായ ടോമി ഫ്രാൻസിസ് പൊരിയത്ത് ,അഡ്വ ചാക്കോ തോമസ്,- ജോർജ് പുളിങ്കാട്,സന്തോഷ് കാവുകാട്ട്, കെ.കെ.ശാന്താറാം,ജോസ് വേരനാനി എന്നിവർ സംസാരിച്ചു.