കണ്ണൂര്‍: കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇടത്-വലത് മുന്നണികളുടെ പിടിയില്‍നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യംമെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂരില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
സംസ്ഥാനത്തെ സഹകരണ മേഖലയില്‍ വ്യാപകമായി അഴിമതി നടക്കുന്നുണ്ടെന്നും നഷ്ടപ്പെട്ട പണം അര്‍ഹതപ്പെട്ടവര്‍ക്കു തിരികെ നല്‍കാന്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ട്. വികസനത്തിനായി ലഭിക്കുന്ന പണം ഇടത് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാന സര്‍ക്കാരാണെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.