Education

കെ-ടെറ്റിന് ഏപ്രില്‍ 26 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി തലംവരെ/ സെപ്ഷ്യല്‍ വിഷയങ്ങള്‍ – ഹൈസ്‌കൂള്‍ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്‌പോര്‍ട്ടല്‍ വഴി ഏപ്രില്‍ 17 മുതല്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്‌സി/ എസ്ടി/ ഭിന്നശേഷി/ കാഴ്ചപരിമിത വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും ഫീസ് അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളു. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസിലാക്കിയശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കണം. പേര്, ജനനതീയതി, കാറ്റഗറി, ജാതി, മതം, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച് വിജ്ഞാപനത്തിലെ നിബന്ധനകള്‍ പ്രകാരമുള്ള ഫോട്ടോ അപലോഡ് ചെയ്യണം. വെബ്‌സൈറ്റില്‍ നിന്നു ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തീയതി ജൂണ്‍ 3.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top