കൊച്ചി: ചര്‍ച്ചകള്‍ക്കൊടുവില്‍ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറി പിവിആർ. എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ നടന്ന ഓൺലൈൻ യോഗത്തിലാണ് തിരുമാനം. പിവിആറില്‍ മലയാള സിനിമകളുടെ പ്രദര്‍ശനം ആരംഭിച്ചു. ഇനി രണ്ട് തിയറ്ററുകളില്‍ പ്രശ്നം ബാക്കിയാണെന്നും ഉടന്‍ പരിഹരിക്കുമെന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നിലപാട് എടുത്തിരുന്നു.
തര്‍ക്കം അവസാനിച്ചു; പിവിആറില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കും
By
Posted on