Entertainment

മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരം തരുന്നില്ല- പ്രിയാമണി

മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരം തരാത്തതെന്തെന്ന് അത്ഭുതം തോന്നുന്നുവെന്ന് പ്രിയാമണി. അതിനുള്ള കാരണം തികച്ചും അവ്യക്തമാണ്. ഇക്കാര്യം യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടത് നിര്‍മാതാക്കളോടും സംവിധായകരോടുമാണെന്നും പ്രിയാമണി പറഞ്ഞു.

‘എല്ലാ ബഹുമാനത്തോടെയും പറയട്ടേ, ആരെയും കുറ്റപ്പെടുത്താനല്ല ഞാന്‍ ശ്രമിക്കുന്നത്. എന്റെ പ്രകടനം സഹ അഭിനേതാക്കളേക്കാള്‍ മികച്ചുനില്‍ക്കും എന്നുള്ളതുകൊണ്ടാണ് എനിക്ക് അവസരം നല്‍കാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇക്കാര്യമാണ് സ്ഥിരം കേള്‍ക്കുന്നത്. ഇത് ശരിയല്ലെങ്കിലും അവസരം നിഷേധിക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥ കാരണം അറിയില്ല. പക്ഷേ കുഴപ്പമില്ല, ഞാന്‍ വളരെ സന്തോഷവതിയാണ്.’ എന്നും പ്രിയാമണി വിശദീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top